തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്),(കാറ്റഗറി നമ്പർ 149/2022) തസ്തികയിലേക്ക് ജൂൺ 2ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി.
കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ടെലിഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 59/2022) തസ്തികയിലേക്ക് ജൂൺ 20ന് നടത്താനിരുന്ന ബിരുദതല മുഖ്യപരീക്ഷ 25ലേക്ക് മാറ്റി. ഓൺലൈൻ പരീക്ഷയായിട്ടായിരിക്കും നടത്തുക. കൂടുതൽ വിവരങ്ങൾ ജൂൺ മാസത്തെ പരിഷ്കരിച്ച പരീക്ഷാ കലണ്ടറിൽ.
അഭിമുഖം
കോഴിക്കോട് ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 101/2019) തസ്തികയിലേക്ക് 31,ജൂൺ 1,2 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0495
2371971).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ആൻഡ് ബിവറേജസ് ഗസ്റ്റ് സർവീസ് അസിസ്റ്റന്റ്) (കാറ്റഗറി നമ്പർ 199/2020) തസ്തികയിലേക്ക് ജൂൺ 1,2 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം),(കാറ്റഗറി നമ്പർ 518/2019) തസ്തികയിലേക്ക് ജൂൺ 2ന് പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
പ്രമാണപരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ സംസ്‌കൃതം (സാഹിത്യം),(കാറ്റഗറി നമ്പർ 281/2019) തസ്തികയിലേക്ക് ജൂൺ 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
ഒ.എം.ആർ പരീക്ഷ
പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്,ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 689/2021,690/2021,300/2022,301/2022 തസ്തികകളിലേക്ക് ജൂൺ 2ന് രാവിലെ 7.15മുതൽ 9.15വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്,ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്‌പോണ്ടൻസ്,അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട്ഹാൻഡ് (കാറ്റഗറി നമ്പർ 343/2020,56/2021,408/2022) തസ്തികയിലേക്ക് ജൂൺ 2ന് രാവിലെ 7.15മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ്
ചെയ്തെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |