തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഹാർഡ് വെയർരംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രസർക്കാരിന്റെ നിധിപ്രയാസ് ഗ്രാൻഡിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പാണ് സഹായം നൽകുന്നത്. കേരളത്തിൽ സ്റ്റാർട്ടപ്പ് മിഷൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്. 25മുതൽ അപേക്ഷ സ്വീകരിക്കും. ഹാർഡ് വെയർ മേഖലയിലുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. 18വയസാണ് കുറഞ്ഞ പ്രായപരിധി.10ലക്ഷം രൂപവരെ സഹായം ലഭിക്കും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വ്യവസായ പ്രമുഖരിൽ നിന്നുള്ള വിദഗ്‌ധോപദേശം,ആധുനിക സൗകര്യങ്ങളടങ്ങുന്ന ജോലി സ്ഥലം തുടങ്ങിയവയും ഇതിലബടെ ലഭിക്കും. സഹായം ലഭിക്കാനാഗ്രഹിക്കുന്ന യുവസംരംഭകർ ജൂൺ 30ന് മുമ്പായി https://startupmission.kerala.gov.in/nidhiprayaas വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: nidhiprayas@startupmission.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |