തിരുവനന്തപുരം: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എം.എൽ.എ യുമായ ജോർജ്ജ് എം. തോമസിനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്യാനുള്ള കോഴിക്കോട് ജില്ലാകമ്മിറ്റി തീരുമാനത്തിന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അംഗീകാരം.
കോഴിക്കോട് ജില്ലയിൽ ജോർജ്ജ് എം.തോമസിനെതിരെ പാർട്ടിക്കകത്ത് ഉയർന്നുവന്ന പരാതികൾ അന്വേഷിക്കാൻ സി.പി.എം നേരത്തെ രണ്ടംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെ ഇദ്ദേഹത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ കമ്മിഷൻ ശരിവച്ചതിനെ തുടർന്നാണ് സസ്‌പെന്റ് ചെയ്തത്. ജില്ല കമ്മിറ്റി തീരുമാനത്തിന് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയോഗം അംഗീകാരം നൽകുകയായിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |