ചേർത്തല: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃക്യാമ്പ് കണിച്ചുകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. അഭിപ്രായം പറയാനായി ആർക്കും ചർച്ചയിൽ പങ്കെടുക്കാം. ബില്ലിന്റെ കരട് പോലും വന്നില്ലെന്നിരിക്കെ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുന്നതെന്തിനാണ്.
എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിന് കമ്മിഷനെ നിയമിച്ച സർക്കാർ നടപടി സതുദ്ദേശ്യത്തോടെയുള്ളതാണ്. എന്നാൽ ഹൈക്കോടതിയിൽ കേസ് കൊടുത്ത് അത് നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നത് സമുദായത്തെ തകർക്കാനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |