തിരുവനന്തപുരം: ഏക സിവിൽകോഡ് സെമിനാറുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് ഇല്ലാത്ത പ്രതിഷേധം മാദ്ധ്യമങ്ങൾക്കെന്തിനാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ വാർത്താലേഖകരോട് പ്രതികരിച്ചു. ജയരാജൻ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടോ? അദ്ദേഹത്തിനില്ലാത്ത വേദന നിങ്ങൾക്ക് എന്തിനാണ്? ജന്മനാ കോഴിക്കോട്ടുകാരനായ ഞാൻ സെമിനാറിൽ പങ്കെടുക്കാത്തതിൽ വിഷമമില്ലാത്തത് എന്തുകൊണ്ടാണ്. പല കേന്ദ്രകമ്മിറ്റിയംഗങ്ങളും സെമിനാറിന് പോയില്ലല്ലോ. സെമിനാറിന്റെ മഹിമയെ ഇല്ലാതാക്കാൻ കണ്ടുപിടിച്ച ദുഷ്ടമനസ്സിന്റെ ഭാഗമായാണ് ഇപ്പോൾ ഈ വിവാദം കുത്തിപ്പൊക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |