കോഴിക്കോട്: മുദ്രാവാക്യം വിളിക്കുന്നവരെ സി.പി.എമ്മിന് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതാണ് 94 വയസുള്ള ഗ്രോ വാസുവിനെതിരെ കള്ളക്കേസെടുത്തതിന് പിന്നിലെന്നും ജില്ലാ ജയിലിൽ ഗ്രോവാസുവിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗ്രോ വാസുവിന്റെ ആശയങ്ങളോട് കോൺഗ്രസിന് യോജിപ്പില്ല. പക്ഷേ, വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയവരുടെ മൃതദേഹത്തിന് മുന്നിൽ പ്രതിഷേധിക്കാനുള്ള അവകാശം ഗ്രോ വാസുവിനില്ലേ. കോടതിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് തൊപ്പി ഉപയോഗിച്ച് അദ്ദേഹത്തിന്റെ വായ മൂടുന്നതുകണ്ടു. എത്ര മുദ്രാവാക്യം വിളിച്ചവരാണ് കേരളത്തിലെ മുഖ്യമന്ത്രിയും സി.പി.എമ്മുകാരും. ഗ്രോ വാസുവിനെതിരായ കള്ളക്കേസും അന്യായമായ അറസ്റ്റും നിയമസഭയിൽ ഉന്നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |