കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ ഉറങ്ങിയത് നിലത്ത് യോഗാ മാറ്റ് വിരിച്ച്. കുടിക്കാൻ കരിക്കിൻ വെള്ളം. കഴിക്കാൻ പഴങ്ങൾ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള വ്രതത്തിലായതിനാലാണ് ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാതിരുന്നത്.ഡ്രാഗൺഫ്രൂട്ട്, ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നിവയാണ് നൽകിയതെന്ന് ഗസ്റ്റ് ഹൗസ് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രിക്കായി കേരള, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. എല്ലാ ജീവനക്കാർക്കും നന്ദി പറഞ്ഞ ശേഷമാണ് മോദി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |