ചേർത്തല: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ഗ്രാമ വിജയ് യാത്ര എന്ന ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ഡിജെ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആഗസ്റ്റ് 10 മുതൽ ക്യാമ്പയിൻ ആരംഭിക്കും. സംഘടനാ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനായി സംസ്ഥാനത്തിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളെയും രണ്ടായി തിരിച്ച് കമ്മിറ്റികൾ രൂപീകരിക്കും. എല്ലാ ജില്ലാ കമ്മിറ്റികളും 30നകം യോഗം ചേർന്ന് നിർദ്ദേശങ്ങൾ മണ്ഡലങ്ങൾക്ക് കൈമാറും. ജൂലായ് 31നകം എല്ലാ മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് കമ്മറ്റികളും പുനഃസംഘടിപ്പിച്ച് പ്രവർത്തനംസജ്ജമാക്കാനും യോഗം തീരുമാനിച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്രസഹ മന്ത്റിമാരായ സുരേഷ് ഗോപിയെയും അഡ്വ.ജോർജ് കുര്യനെയും യോഗം അഭിനന്ദിച്ചു. എൻ.ഡി.എ വിപുലമാക്കി കൂട്ടായ ശ്രമത്തിലൂടെ വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയം വരിക്കുക എന്നതാണ് ലക്ഷ്യമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |