കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. ടി.പി വധക്കേസ് ഒത്തുതീർപ്പാക്കാൻ സി.പി.എമ്മിനെ സഹായിച്ച യു.ഡി.എഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണ്. യു.ഡി.എഫ് ഭരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ കെ.കെ.രമ തിരിച്ചറിയണം. സർക്കാരിന്റെ ഇത്തരം സമീപനത്തിനെതിരെ ജനകീയ പ്രതിരോധത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |