കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
റിപ്പോർട്ടിലുള്ളത് കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ്. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ അടയിരുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. റിപ്പോർട്ട് പുറത്തുവിടാത്തത് ആർക്കു വേണ്ടിയാണ്? റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീമിനെ നിയോഗിക്കണം. ഏത് കൊമ്പനാണെങ്കിലും ചൂഷകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പുറത്തുവിടാത്ത ഭാഗത്തെ മൊഴികൾ അടിസ്ഥാനമാക്കി കേസെടുക്കണം. പോക്‌സോ കേസ് എടുക്കാനുള്ള കാര്യങ്ങൾ വരെ റിപ്പോർട്ടിലുണ്ടെന്നാണ് അറിയുന്നതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |