
കൊച്ചി: സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്ക്ക് കേരളത്തിലെ ഏത് വിഷയത്തിലും അഭിപ്രായം പറയാമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ സംസ്ഥാന നേതൃത്വത്തോട് ആലോചിച്ചേ പറയാവൂവെന്നും ഇക്കാര്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്‌പോട്ട് ബുക്കിംഗ് നല്ലതാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്‌നമുണ്ടാക്കാൻ ബി.ജെ.പിയെ അനുവദിക്കരുത്.പൂരം കലക്കിയത് ആരാണെന്നത് പുറത്തു വരണം. എ.ഡി.ജി.പിയെ മാറ്റി നിർത്തിയതുകൊണ്ട് കാര്യമില്ല, നടപടി വേണം.
പി.വി. അൻവർ എല്ലാവർക്കും ഒരു പാഠമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. വയനാട് തുരങ്കപ്പാത നിർമ്മാണത്തിൽ പഠനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |