കൽപ്പറ്റ: പുനരധിവാസ പദ്ധതിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനകീയ ആക്ഷൻ കമ്മിറ്റി വയനാട് കളക്ടറേറ്റ് ഉപരോധിച്ചു. സമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ അടിസ്ഥാനരേഖകൾ പ്രതീകാത്മകമായി തിരിച്ചേൽപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധം. രാവിലെ പത്തരയോടെ ആരംഭിച്ച സമരം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അവസാനിപ്പിച്ചത്. സമരം മണിക്കൂറുകളോളം നീണ്ടുനിന്നോടെ സമരക്കാരുമായി ജില്ലാ കളക്ടർ ആദ്യം ചർച്ച നടത്തി.
മന്ത്രിയുമായി ചർച്ച വേണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നതോടെ റവന്യൂ മന്ത്രി കെ.രാജൻ ചർച്ചയ്ക്ക് സന്നദ്ധനായി. സമരക്കാർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |