തിരുവനന്തപുരം:ഭിന്നശേഷിക്കാരിൽ നിന്നും സൂപ്പർ ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 1999 ഓഗസ്റ്റ് 16 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമനം ലഭിച്ച് സർക്കാർ സർവീസ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,ബോർഡ്,കോർപറേഷൻ,പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ,സർവകലാശാലകൾ,കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവിടങ്ങളിൽ 179 ദിവസം സേവനം പൂർത്തിയാക്കിയിട്ടുള്ളതും നാളിതുവരെ സ്ഥിരനിയമനം ലഭിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാർ രേഖകൾ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം.വിവരങ്ങൾക്ക്: swdkerala@gmail.com .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |