തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. അഞ്ചാഴ്‌ചയിൽ 245.86 കോടി രൂപയാണ് കോർപറേഷന് സർക്കാർ സഹായമായി നൽകിയത്.
ഈ സർക്കാരിന്റെ കാലത്ത് 6307 കോടിയോളം രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രുപ നൽകി. ബഡ്ജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |