തിരുവനന്തപുരം:ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തെ സ്തംഭിപ്പിച്ച് ജനങ്ങളെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ സമരം പേരിന് മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ,വിദ്യാഭ്യാസ, കാർഷിക,അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്. മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ്. ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ടടിപ്പിക്കും. സമരംമൂലം കേരളത്തിന് വരുന്ന വലിയ സാമ്പത്തികനഷ്ടം തൊഴിലാളി സംഘടനാനേതാക്കളിൽ നിന്ന് ഈടാക്കാക്കണം .വാർത്താസമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ എം.ടി.രമേശും എസ്. സുരേഷും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |