തിരുവനന്തപുരം: പോക്സോ കേസുകളിലെ അന്വേഷണം ത്വരിതപ്പെടുത്തുന്നതിന് ഇരുപതു പൊലീസ് ജില്ലകളിലും ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 16 അംഗങ്ങളുള്ള സംഘങ്ങൾ രൂപീകരിച്ചു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്.
ഡിവൈ.എസ്.പി, ര ണ്ട് എസ് ഐ , രണ്ട് എ എസ് ഐ , ആറ് എസ്.സി.പി.ഒമാർ , 5 സി.പി.ഒ മാർ എന്നിങ്ങനെയാണ് 16 അംഗ സംഘം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. പ്രത്യേക സംഘം രൂപീകരിക്കാൻ നേരത്തേ 304 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇതിനായി നാർക്കോട്ടിക് സെല്ലുകളെ നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എന്ന് പുനർനാമകരണം ചെയ്തു. ചുമതല ഡിവൈ.എസ്.പിക്ക് നൽകി. നാർക്കോട്ടിക് സെൽ നിലവിലില്ലാത്ത തൃശൂർ റൂറൽ, തൃശൂർ സിറ്റി, കൊല്ലം സിറ്റി , കൊല്ലം റൂറൽ എന്നിവിടങ്ങളിൽ നാല് ഡിവൈ.എസ്.പി തസ്തികകൾ സൃഷ്ടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |