തിരുവനന്തപുരം:കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ അടിസ്‌ഥാന വികസനത്തിന് 26.58 കോടിയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചതായി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം,ഷൂട്ടിംഗ് ആവശ്യമുള്ള തൊറാഫ ഫ്ലോർ നിർമ്മാണം,ആംഫി തീയറ്റർ,കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ,ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ,മഴവെള്ളകൊയ്ത്തിനുള്ള സംവിധാനം,സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം,സെൻട്രലൈസ്ഡ് സ്റ്റോർ,ബയോഗ്യാസ് പ്ലാന്റ്,മ്യൂസിക് സ്റ്റുഡിയോ,പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ എന്നിവയാണ് പദ്ധതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |