
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തനങ്ങളുടെ സുഗമമായ
നടത്തിപ്പിന് കെ.പി.സി.സി ഭാരവാഹികൾക്ക് പ്രത്യേക ചുമതല നൽകി. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർക്കാണ് മൂന്ന് മേഖലകളുടെ ചുമതല.
ദക്ഷിണ മേഖല : പി.സി.വിഷ്ണുനാഥ് എം.എൽ.എ. (തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ) .മദ്ധ്യമേഖല : എ.പി അനിൽകുമാർ എം.എൽ.എ. (ഇടുക്കി,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം). ഉത്തമേഖല : ഷാഫി പറമ്പിൽ എം.പി. (കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ജില്ലാ ചുമതലകൾ:
തിരുവനന്തപുരം : ഡി.സുഗതൻ, കൊല്ലം : എം.വിൻസെന്റ് എം.എൽ.എ. പത്തനംതിട്ട : മാത്യു കുഴൽനാടൻ എം.എൽ.എ. ആലപ്പുഴ : റോയ് കെ.പൌലോസ് , കോട്ടയം : ശരത് ചന്ദ്രപ്രസാദ് , ഇടുക്കി : എ.എ.ഷുക്കൂർ , എറണാകുളം :പാലോട് രവി, തൃശൂർ : ജെയ്സൺ ജോസഫ് , മലപ്പുറം : വി.ടി.ബലറാം , പാലക്കാട് : വി.പി.സജീന്ദ്രൻ , കോഴിക്കോട് : ഹൈബി ഈഡൻ എം.പി, വയനാട് :വി.എ.നാരായണൻ കണ്ണൂർ : കുമാരി രമ്യ ഹരിദാസ്, കാസർകോഡ് : എം.ലിജു.
നെയ്യാറ്റിൻകര സനലിനാണ് സംഘടനാ ചുമതല. എം.എ വാഹീദിന് ഓഫീസ് ചുമതലയും. വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ പ്രവർത്തനങ്ങളുടെയും തിരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങൾക്കായി ജനറൽ സെക്രട്ടറിമാർക്കും മറ്റ് നേതാക്കൾക്കുമായി 140 നിയോജകമണ്ഡലങ്ങളുടെയും ചുമതല നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |