
കൊല്ലം: ബ്ളോക്ക് പഞ്ചായത്തിൽ ഭർത്താവും ഗ്രാമപഞ്ചായത്തിൽ ഭാര്യയും വിജയിച്ചു. നിഖിൽ മനോഹർ (31), രേഷ്മ നിഖിൽ (30) ദമ്പതികൾക്കാണ് വിജയം. ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്ന് 1102 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിഖിൽ ജയിച്ചപ്പോൾ പോരുവഴി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ 367 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രേഷ്മയുടെ ജയം. ഇരുവരും ബി.ജെ.പി സ്ഥാനാർത്ഥികളായിരുന്നു. ഭർത്താവ് ജനപ്രതിനിധിയായിരുന്ന വാർഡിലാണ് ഇക്കുറി ഭാര്യ ജയിച്ചതെന്ന പ്രത്യേകതയുമുണ്ട്. ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിൽ ആദ്യമായിട്ടാണ് ബി.ജെ.പിയുടെ പ്രതിനിധിയുണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |