
വർക്കല: ശബരിമല സ്വർണക്കൊള്ള കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാരിന് ധൈര്യമുണ്ടോയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വർക്കലയിൽ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സ്മിതസുന്ദരേശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച യുവവനിതാസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. മലയാളത്തിൽ പ്രസംഗം ആരംഭിച്ച ഫഡ്നാവിസ് കുടിവെള്ള പ്രശ്നം ഉൾപ്പെടെ വർക്കലയിലെ പ്രാദേശിക പ്രശ്നങ്ങൾ എടുത്തു പറഞ്ഞു. സംസ്ഥാന സർക്കാർ വേണ്ടപ്പെട്ടവരെ ശബരിമലയിൽ തിരുകിക്കയറ്റി കൊള്ളനടത്തി.സി.പി.എമ്മിന്റെ മൂന്ന് നേതാക്കൾശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായി. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫും യു.ഡി.എഫും സ്വീകരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയെ സംരക്ഷിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. വർക്കലയുടെ ടൂറിസം പദ്ധതിക്കായി കേന്ദ്രസർക്കാർ 25കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതി നടപ്പിലാക്കാതെ ലാപ്സ് ആക്കി. കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും ഹഡ്നാവിസ് ആരോപിച്ചു. കേരളത്തിൽ മാറ്റത്തിന്റെ സമയം എത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നാഷണൽ കൗൺസിൽ അംഗം തോട്ടയ്ക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.സ്മിത സുന്ദരേശൻ, ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അജി.എസ്.ആർ.എം, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.ജോബിൻ, ബിജു പൈവേലിക്കോണം, ബി.ജെ.പി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ബാലമുരളി, സെക്രട്ടറി രാജേഷ് മാധവൻ, വൈസ് പ്രസിഡന്റ് മടവൂർ സന്തോഷ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒറ്റൂർ മോഹൻദാസ്, അഡ്വ.ആർ.അനിൽകുമാർ,സിനിമസീരിയൽ താരം മായ വിശ്വനാഥ് , മണമ്പൂർ ദിലീപ് , ശ്രീനിവാസൻ, വിജി.ആർ.വി , ജിഷ്ണു, അനന്തു തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |