
തൃശൂർ: രുചിയുടെ വൈവിദ്ധ്യവുമായി സംസ്ഥാന കലോത്സവത്തിന്റെ ഭക്ഷണ ശാല തുറന്നു. കലോത്സവത്തിന്റെ കൗമാരതാരങ്ങളടക്കം അമ്പതിനായിരത്തോളം പേർക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിഭവങ്ങളൊരുക്കുന്നത്.
ഇന്നലെ രാത്രി ഭക്ഷണത്തോടെയാണ് ഭക്ഷണശാല ഉണർന്നത്. രാവിലെ മന്ത്രി ശിവൻകുട്ടി പച്ചക്കറി പഴയിടത്തിന് നൽകി ഉദ്ഘാടനം ചെയ്‌തു. മേയർ ഡോ. നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ പങ്കെടുത്തു. വൈകിട്ട് പാലു കാച്ചൽ നടന്നു. ഇന്നലെ രാത്രി ചോറ്, സാമ്പാർ, അവിയൽ, തോരൻ, അച്ചാർ, പപ്പടം, മോര് എന്നിവയാണ് വിളമ്പിയത്.
ഇന്ന് ചക്കപ്പായസം
ഭക്ഷണശാലയിൽ ഇന്ന് ചക്കപ്പായസത്തിന്റെ രുചി നുകരാം. ഉച്ചഭക്ഷണത്തിനാണ് ചക്കപ്പായസം നൽകുന്നത്. 20,000 പേർക്കാണ് ഉച്ചഭക്ഷണം. രാവിലെ സാധാരണ ദോശയ്‌ക്ക് പുറമേ നവധാന്യ ദോശയും ഉണ്ടാകും. രാവിലെ അപ്പം, വെജിറ്റബിൾ സ്റ്റൂ, ചായ, നവധാന്യ ദോശ, 11ന് ചായ. ഉഴുന്നു വട, 11.30ന് ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം, മോര്, ചക്കപ്പായസം എന്നിവയാണ് വിഭവങ്ങൾ. വൈകിട്ട് നാലിന് ചായ, പഴംപൊരി, രാത്രി ചപ്പാത്തി, വെജിറ്റബിൾ കുറുമ, കട്ടൻ കാപ്പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |