
ന്യൂഡൽഹി: കേന്ദ്രഫണ്ട് വിനിയോഗത്തിൽ കേരളം അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് പുലർത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ഇതുമൂലം കേന്ദ്ര ഫണ്ട് പാഴായിപ്പോകുകയാണ്. ഇതു മറച്ചുവെച്ചാണ് പണം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരെ സമരമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എങ്ങനെ ഫണ്ട് ഉപയോഗിക്കണമെന്ന് അറിയില്ല. ഉപയോഗിച്ച പണത്തിന് യഥാസമയം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും നൽകുന്നില്ല. തമിഴ്‌നാടും കർണാടകയും അടക്കം കേന്ദ്രഫണ്ടിനായി മത്സരിക്കുമ്പോഴാണ് കേരളത്തിൽ ഈ സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |