
തിരുവനന്തപുരം: കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കേരള ചിക്കൻ സ്‌നാക്ക്‌സ് ബാറിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ നേരിട്ട് നടത്തുന്ന സ്‌നാക്‌സ് ബാറുകളിലൂടെ ബ്രോസ്റ്റഡ് ചിക്കൻ, സമൂസ, ചിക്കൻ നഗ്ഗറ്റ്‌സ്, കട്‌ലറ്റ്, മോമോസ് തുടങ്ങിയ വിഭവങ്ങളും ജ്യൂസുകളും ലഭിക്കും. കൂടാതെ ഈ സ്‌നാക്‌സ് ബാറുകളിൽ നിന്ന് കേരള ചിക്കൻ ഫാമുകളിലെ കോഴിയിറച്ചി ഫ്രോസണായും നൽകാനുള്ള സംവിധാനവുമുണ്ട്.
തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര റോഡിൽ ഐ.സി.ഐ.സി.ഐ ബാങ്കിന് സമീപമാണ് സംസ്ഥാനത്തെ ആദ്യ കേരള ചിക്കൻ സ്‌നാക്‌സ് ബാർ. തിരുവനന്തപുരം കോർപ്പറേഷൻ സി.ഡി.എസ് 3ലെ ലോട്ടസ് അയൽക്കൂട്ടാംഗമായ ഷഹീന.എം ആണ് സ്‌നാക്‌സ് ബാറിന്റെ ഉടമ. ഈ വർഷം തന്നെ എല്ലാ ജില്ലകളിലും സ്‌നാക്‌സ് ബാറുകൾ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി. തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |