SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.16 PM IST

കേന്ദ്രം നൽകുന്ന സാദ്ധ്യതകൾ കേരളം പ്രയോജനപ്പെടുത്തുന്നില്ല: നിതിൻ

Increase Font Size Decrease Font Size Print Page
d

തൃശൂർ: ബഡ്‌ജറ്റിലൂടെ കേന്ദ്രം നൽകുന്ന സാദ്ധ്യതകളും അവസരങ്ങളും കേരളത്തിന്റെ ഭരണകർത്താക്കൾ പ്രയോജനപ്പെടുത്തുന്നില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ പറഞ്ഞു. ഹയാത്ത് റീജൻസിയിൽ കേന്ദ്ര ബഡ്‌ജറ്റുമായി ബന്ധപ്പെട്ട് വികസിത കേരളം എന്ന വിഷയത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായുള്ള ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന നിരവധി സാദ്ധ്യതകൾ ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലുമുണ്ട്.

വാട്ടർ - ഇക്കോ ടൂറിസങ്ങളുൾപ്പെടെ വിവിധ പദ്ധതികളിൽ കേരളത്തിന് നേട്ടമുണ്ടാക്കാം. വന്ദേഭാരതമടക്കമുള്ള വികസനം കണ്ടില്ലെന്നുനടിക്കരുത്.

കേരളത്തിന്റെ വികസനത്തിനായി ആത്മാർത്ഥമായ സമീപനമാണ് പ്രധാനമന്ത്രിയുടേത്. യു.ഡി.എഫിനും എൽ.ഡി.എഫിനും വികസന ചിന്തയില്ല. മോദി സർക്കാർ അധികാരത്തിലിരിക്കുന്ന 11 വർഷമായിട്ടും അഴിമതി ആരോപണങ്ങളില്ല. ഇവിടെ ശബരിമല വിഷയമുൾപ്പെടെ അഴിമതി ചർച്ചകളാണ് നടക്കുന്നത്. 2026ൽ കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കും. മോദിയുടെ വികസന ആശയങ്ങൾ നടപ്പാക്കുമെന്നും നിതിൻ നവീൻ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവഡെ, ശോഭ സുരേന്ദ്രൻ, വി. മുരളീധരൻ, ബി. ഗോപാലകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.

TAGS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY