
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം നൽകേണ്ടിയിരുന്ന ഫണ്ടിന്റെ നാലാം ഗഡു മാർച്ച് 31ന് മുമ്പ് നൽകാനായില്ല.ഇത് 2684കോടിയോളം വരും.
പണത്തിന്റെ ലഭ്യത കണക്കാക്കി ഉത്തരവുകൾ പുറത്തിറങ്ങിയത് മാർച്ച് 25നാണ്. എന്നാൽ ട്രഷറികളിൽ ബില്ലുകളും ചെക്കു
കളും നൽകുന്നതിനുള്ള സമയം 24ന് അവസാനിപ്പിച്ചിരുന്നു.പിന്നീട് നിയന്ത്രണവും വന്നു. ഇതോടെ തദ്ദേശ ഫണ്ട് ക്യൂവിലേക്ക് മാറ്റുകയായിരുന്നു.
ഇനി ഇലക്ഷനുശേഷം ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പുതിയ സാമ്പത്തിക വർഷമേ നൽകാൻ കഴിയൂ.
വർഷത്തിൽ നാലുതവണയായാണ് ഫണ്ട് കൈമാറുന്നത്.തദ്ദേശ ഇലക്ഷൻ കണക്കിലെടുത്ത് മൂന്ന് ഗഡുകളും നിശ്ചിത സമയത്തിന് മുമ്പേ കൈമാറിയിരുന്നു. നാലാംഗഡു ഡിസംബറിൽ നൽകേണ്ടതായിരുന്നു.
കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനാൽ സാമ്പത്തിക വർഷാവസാനം ഏകദേശം 7000കോടിയുടെ കുറവാണ് സംസ്ഥാനം നേരിട്ടത്.തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ടിന്റെ മൂന്നാംഗഡുവായ 2150 കോടി, പൊതുആവശ്യഫണ്ടിന്റെ പതിനൊന്ന്, പന്ത്രണ്ട് ഗഡുക്കൾചേർന്ന 417കോടി, മുനി
സിപ്പാലിറ്റികൾക്ക് കേന്ദ്രധനകാര്യ കമ്മിഷൻ നൽകുന്ന സഹായധനത്തിന്റെ ഭാഗമായ 117കോടി എന്നിവയുൾപ്പെടെയാണ് 2684കോടി മുടങ്ങിയത്.
9215കോടിരൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ള വാർഷിക പ്ളാൻ ഫണ്ട്. ചരിത്രത്തിലാദ്യമായി ചെലവഴിച്ച വിഹിതം കേവലം 52.15% ആയി ചുരുങ്ങി. കൊവിഡ് മഹാമാരിയുടെ സമയത്തുപോലും 74.12% പ്ളാൻഫണ്ട് ചെലവാക്കിയിരുന്നു.
#ശമ്പളവിതരണം
നാലു മുതൽ
ഇത്തവണ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം നാലിനാണ് ആരംഭിക്കുക.
ഏപ്രിൽ ഒന്ന് സാമ്പത്തിക വർഷാരംഭം കാരണമുള്ള മുടക്കവും രണ്ടും മൂന്നും തീയതികളിൽ പെസഹവ്യാഴം, ദുഃഖവെള്ളി അവധികൾ വന്നതാണ് കാരണം. സാധാരണ ഏപ്രിൽ മാസം രണ്ടാംതീയതി മുതലാണ് ശമ്പളവിതരണം നടന്നിരുന്നത്. പൊലീസ്, സെക്രട്ടേറിയറ്റ്, ട്രഷറി തുടങ്ങിയ വിഭാഗങ്ങളിൽ ശമ്പളം നാലിനു വിതരണം ചെയ്യും. അദ്ധ്യാപകർക്കും മറ്റുമുള്ള ശമ്പളം ആറിനാണ് നൽകുക. മറ്റു വകുപ്പുകളിലെ ശമ്പളം 7ന് നൽകും. ഇത്തവണ വർദ്ധിപ്പിച്ച 10% ക്ഷാമബത്ത ഉൾപ്പെടുത്തിയുള്ള ശമ്പളമാണ് നൽകുക. ഇതിന് 800കോടിയുടെ അധികചെലവ് വരും. പെൻഷൻ ബില്ലുകൾ 30, 31 തീയതികളിൽ പാസായി പോയതിനാൽ ഒരു വിഭാഗം പെൻഷൻകാർക്ക് ആദ്യദിവസം തന്നെ തുക അക്കൗണ്ടുകളിലെത്തിയതായി ധനവകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |