
കൊച്ചി: സർക്കാർ നടത്തുന്ന നവകേരള സർവേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഉത്തരവിനായി മാറ്റി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പൊതുഖജനാവിൽ നിന്ന് 20 കോടി രൂപ ചെലവിട്ട് പാർട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കം ഫയൽ ചെയ്ത ഹർജിയിലെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
