
തിരുവനന്തപുരം: വിമാനത്തിലെ ബിസിനസ് ക്ളാസ് ആഡംബരം. കണ്ടക്ടർക്ക് പകരം ബസ് ഹോസ്റ്റസ്. എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയുള്ള ബിസിനസ് ക്ലാസ് ബസ് കെ.എസ്.ആർ.ടി.സി ഉടൻ സർവീസ് ആരംഭിക്കും. ആദ്യ ബസ് ബംഗളൂരുവിൽ നിന്ന് പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽ എത്തി. രണ്ട് കോടി രൂപയാണ് വില.
തിരുവനന്തപുരം - എറണാകുളം സർവീസിനാണ് ബസ്. പാൻട്രിയും, ടോയ്ലറ്റും ഉൾപ്പെടെയുണ്ട്. പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും സൗകര്യമുണ്ടാകും. ദേശീയപാത നിർമ്മാണം പൂർത്തിയായാൽ മൂന്നര മണിക്കൂർ കൊണ്ട് ഓടിയെടുത്തും. കൊല്ലത്തും ആലപ്പുഴയിലും മാത്രമാകും സ്റ്റോപ്പ്. ഒരു ബിസിനസ് ക്ലാസ് ബസുകൂടി കെ.എസ്.ആർ.ടി.സി വാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |