
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണ സമിതി അദ്ധ്യക്ഷനായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ എ.ഐ.സി.സി നിയോഗിച്ചു. ഡോ. ശശി തരൂരാണ് സഹ അദ്ധ്യക്ഷൻ. ഷാഫി പറമ്പിൽ കൺവീനർ. പ്രകടനപത്രിക സമിതി അദ്ധ്യക്ഷനായി ബെന്നി ബെഹനാനെയും സഹ അദ്ധ്യക്ഷനായി കൊടിക്കുന്നിൽ സുരേഷിനെയും നിശ്ചയിച്ചു. ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തിമേരി വർഗീസ് എന്നിവരാണ് പ്രചാരണ സമിതി അംഗങ്ങൾ. ഡീൻ കുര്യാക്കോസും അഡ്വ. ജെബി മേത്തറും പ്രകടനപത്രികാ സമിതിയിലെ അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |