
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കടവന്ത്രയിലെ ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ മൂന്നര മണിക്കൂറോളമാണ് നീണ്ടത്. കഴിഞ്ഞയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നടന് നോട്ടീസ് അയച്ചത്. 'അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ സൗഹാർദ്ദപരമായിരുന്നു. കഠിനമായ ചോദ്യം ചെയ്യലുകൾ ഉണ്ടായിട്ടില്ല,' ജയറാം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്ന് ജയറാം പറഞ്ഞു. നിലവിൽ രേഖകളൊന്നും ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഇനിയും ചോദ്യം ചെയ്യലിനായി ഹാജരാകാൻ തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും താരം അറിയിച്ചു. സ്വർണക്കൊള്ളക്കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് താരത്തെ വിളിപ്പിച്ചതെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |