SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

ഭിന്നശേഷി അദ്ധ്യാപക പ്രശ്നം പരിഹരിക്കും

Increase Font Size Decrease Font Size Print Page
f


നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​മു​ൻ​പ് ​ഭി​ന്ന​ശേ​ഷി​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കും. ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​പ്പെ​ട​രു​തെ​ന്ന​ ​നി​ർ​ബ​ന്ധം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന​ട​ക്ക​മു​ണ്ട്.​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​തീ​രും​ ​മു​മ്പ് ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​അ​ച്ച​ടി​ച്ച​ത്.​ ​ഒ​ന്നു​മു​ത​ൽ​ ​പ​ത്താം​ ​ക്ലാ​സ് ​വ​രെ​ ​ഓ​ൾ​ ​പ്ര​മോ​ഷ​നാ​ണ്.​ ​ഇ​ത​റി​യാ​തെ​യാ​ണ് ​കു​ട്ടി​ക​ൾ​ ​ജ​യി​ച്ചോ​ ​തോ​റ്റോ​ ​എ​ന്ന​റി​യു​ന്ന​തി​ന് ​മു​മ്പ് ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​അ​ച്ച​ടി​ച്ചെ​ന്ന​ ​ചെ​ന്നി​ത്ത​ല​യു​ടെ​ ​പ​രി​ഹാ​സം.​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​തു​ഗ്ല​ക് ​പ​രി​ഷ്ക്കാ​ര​മെ​ന്ന് ​പ​റ​യു​ന്ന​വ​ർ​ ​അ​ത് ​എ​ന്തെ​ന്ന് ​വെ​ളി​പ്പെ​ടു​ത്ത​ണം.
-വി.​ശി​വ​ൻ​കു​ട്ടി
വിദ്യാഭ്യാസ മ​ന്ത്രി​

ആ​ലി​ന്റെ​ ​
ആ​ത്മാ​വി​ന് ​
നി​ത്യ​ശാ​ന്തി​ ​
നേ​രു​ന്നു


ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വേ​ദ​ന​നി​റ​ഞ്ഞ​ ​നി​മി​ഷ​ത്തി​ലും​ ​കു​ഞ്ഞു​ ​മ​ക​ളു​ടെ​ ​അ​വ​യ​വ​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ച​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​തീ​രു​മാ​നം​ ​അ​ഭി​ന​ന്ദ​നാ​ർ​ഹം.​ ​ആ​ ​നി​സ്വാ​ർ​ത്ഥ​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ,​ ​അ​വ​ർ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​ജീ​വി​ത​വും​ ​പ്ര​ത്യാ​ശ​യും​ ​സ​മ്മാ​നി​ച്ചു.​ ​ആ​ലി​ന്റെ​ ​ആ​ത്മാ​വി​ന് ​നി​ത്യ​ശാ​ന്തി​ ​നേ​രു​ന്നു.​ ​ദുഃ​ഖി​ത​രാ​യ​ ​കു​ടും​ബ​ത്തി​ന് ​ഹൃ​ദ​യം​ ​തൊ​ട്ട് ​അ​നു​ശോ​ച​നം
-​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ ആ​ർ​ലേ​ക്കർ
ഗ​വ​ർ​ണ​ർ​ ​

പ്രേം​കു​മാ​റി​ന്റെ
തെ​റ്റി​ദ്ധാ​രണ മാ​റ്റും

സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​സ​ച്ചി​ദാ​ന​ന്ദ​ന്റേ​യും​ ​പ്രേം​കു​മാ​റി​ന്റെ​യും​ ​അ​ഭി​പ്രാ​യ​ങ്ങ​ളെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​നി​ല​പാ​ടു​ക​ളാ​യാ​ണ് ​സ​ർ​ക്കാ​ർ​ ​കാ​ണു​ന്ന​ത്.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ആ​രെ​യും​ ​മാ​റ്റി​നി​റു​ത്തു​ന്ന​ ​ന​യം​ ​സ​ർ​ക്കാ​രി​നി​ല്ല.​ ​പ്രേം​കു​മാ​റി​ന് ​തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തും.​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ​ ​വ​ന്ന​ ​മാ​റ്റം​ ​പ്രേം​കു​മാ​റി​ന്റെ​ ​നി​ല​പാ​ടു​ക​ളു​ടെ​യോ​ ​അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളു​ടെ​യോ​ ​പേ​രി​ല​ല്ല.​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​സ്വാ​ഭാ​വി​ക​മാ​യ​ ​ന​ട​പ​ടി​ക്ര​മ​മെ​ന്ന​ ​നി​ല​യി​ലാ​ണ് ​പു​തി​യ​ ​സ​മി​തി​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​
-സ​ജി​ ​ചെ​റി​യാ​ൻ
സാംസ്കാരിക മന്ത്രി

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY