SignIn
Kerala Kaumudi Online
Friday, 20 February 2026 4.19 AM IST

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.ഗോവിന്ദൻകുട്ടി അന്തരിച്ചു

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുര: മുതിർന്ന മാദ്ധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ കെ.ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. വിളപ്പിൽശാലയ്ക്ക് സമീപം ചൊവ്വള്ളൂർ കാവിൻപുറം റെയിൻബോ- എ ലൈവ് ലൈഫ് സ്‌പേസ് വില്ല- വി- 20ൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.


ആകാശവാണി, ഇന്ത്യൻ എക്‌സ്പ്രസ്, ഫൈനാൻഷ്യൽ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ ഡൽഹി പി.ഐ.ബിയിൽ നിന്നാണ് പത്രപ്രവർത്തനരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് കോഴിക്കോട് ആകാശവാണിയിൽ സബ് എഡിറ്ററായി. തുടർന്ന് മിസോറാമിലേക്ക് പോയ അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിൽ അസി. ന്യൂസ് എഡിറ്റായും പ്രവർത്തിച്ചു. വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലായി മൂന്ന് പതിറ്റാണ്ടിലധികം പ്രവർത്തിച്ചു. മംഗളവാദ്യം, ഒരു നിഷ്ഫലമായ മരണം, വാഴ്ചയും വീഴ്ചയും കാലക്ഷേപം എന്നീ മലയാളകൃതികളുടെയും കെ.കരുണാകരൻ, ബിസ്‌ക്കറ്റ് രാജാവ് രാജൻപിള്ള, ടി.എൻ.ശേഷൻ, കെ.എം.മാണി എന്നിവരുടെ ഇംഗ്ളീഷിലുള്ള ജീവചരിത്രം തുടങ്ങി 10 ഓളം ഗ്രന്ഥങ്ങളുടെയും കർത്താവാണ്. ടി.എൻ.ശേഷനെക്കുറിച്ചുള്ള 'ആൻ ഇന്റിമേറ്റ് സ്റ്റോറി" എന്ന പുസ്തകം രാഷ്ട്രീയ വിവാദങ്ങളും കോടതിയിടപെടലുകളും സൃഷ്ടിച്ചു. ഭാര്യ: ശാരദാമണി. മക്കൾ: കാർത്തിക് ഗോവിന്ദൻകുട്ടി, കാർത്തിക. (ഇരുവരും യു.എസ്.എ).

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.