SignIn
Kerala Kaumudi Online
Tuesday, 10 March 2026 12.44 AM IST

ജി.സുധാകരനെ പ്രതിരോധിക്കാൻ വി.എസിന്റെ മകനെ മത്സരിപ്പിക്കാൻ നീക്കം

Increase Font Size Decrease Font Size Print Page
fr

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ മുതിർന്ന നേതാവ് ജി.സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സി.പി.എം നീക്കം. സുധാകരൻ മത്സരിക്കാൻ സാധ്യതയുണ്ടെന്നും, സ്ഥാനാർത്ഥിത്വം പാർട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട് . സുധാകരൻ സ്വതന്ത്രനാവുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താൽ സിറ്റിംഗ് സീറ്റ് സി.പി.എമ്മിന് കൈവിട്ടുപോയേക്കും. അഴിമതി രഹിത ജനകീയ ഇമേജുകളുള്ള സുധാകരനെ നേരിടണമെങ്കിൽ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന തരത്തിലാണ് ചർച്ച. വി.എസിന്റെ ജന്മനാട്ടിൽ മകനെ മത്സരിപ്പിച്ചാൽ ഇത്തരത്തിൽ വൈകാരികത സൃഷ്ടിക്കാൻ സാധിക്കുമെന്ന തരത്തിലാണ് ആലോചനകൾ പുരോഗമിക്കുന്നത്. മുമ്പ് മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അഭ്യുഹങ്ങൾ ഉയർന്ന സാഹചര്യത്തിൽ പാർട്ടി തീരുമാനം അനുസരിക്കുമെന്നായിരുന്നു അരുൺകുമാറിന്റെ പ്രതികരണം. അതേസമയം, അമ്പലപ്പുഴ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി പതിക്കാനുള്ള സിറ്റിംഗ് എം.എൽ.എ എച്ച്.സലാമിന്റെ ചിത്രം പതിച്ച ഫ്ലക്സുകൾ തയ്യാറാക്കി കഴിഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.