
ആലുവ: കണ്ണൂർ നിയമസഭാ സീറ്റ് ആവശ്യം കെ. സുധാകരനുമായി സംസാരിച്ച് പരിഹരിക്കുമെന്നും തിരഞ്ഞെടുപ്പിനായി യു.ഡി.എഫ് പൂർണസജ്ജമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതി പ്രവേശന സത്യവാങ്മൂലത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. മതപുരോഹിതരോടും നവോത്ഥാന നായകരോടും അഭിപ്രായം തേടി ഉചിതമായ തീരുമാനമെടുക്കാമെന്നാണ് പറയുന്നത്. സർക്കാർ മുൻനിലപാട് തിരുത്തിയിട്ടില്ല. വിശ്വാസികളെ കബളിപ്പിക്കുന്ന സത്യവാങ്മൂലം അടിയന്തരമായി പിൻവലിച്ച് ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |