മല്ലപ്പള്ളി : 1987 മുതൽ 1991 വരെ കല്ലൂപ്പാറ എം.എൽ.എയായിരുന്ന കൊറ്റനാട് കുമ്പളന്താനം ചെറുകര കുടുംബാംഗം സി.എ. മാത്യു (87) അന്തരിച്ചു. 1980 ലും 1982 ലും കല്ലൂപ്പാറ നിയോജകമണ്ഡലത്തിൽ നിന്നും 1991ൽ ആറന്മുള മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് (എസ്) പ്രതിനിധിയാണ്.
22 വർഷം കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പത്തനംതിട്ട ഡി.സി.സി (എസ്) അദ്ധ്യക്ഷനും തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. 1957, 1958, 1959 വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ തിരുവിതാംകൂർ യൂണിവേഴ്സിറ്റി വോളിബാൾ ടീം അംഗം, അമച്വർ അത്ലറ്റിക്സ് അസോസിയേഷൻ അംഗം എന്നീ നിലകളിലും ശ്രദ്ധനേടി. വലിയകുന്നം സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ : ഏലിയാമ്മ മാത്യു,
മക്കൾ : സുനിൽ, സുജ, സുമ, സുഷ. മരുമക്കൾ : പ്രദീപ്, സുരേഷ്, ജുമില.
സംസ്കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |