ന്യൂഡൽഹി: മൂന്ന് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകും. നവംബർ 29ന് തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കൽ ബിൽ, ക്രിപ്റ്റോ കറൻസി നിയന്ത്രണ ബിൽ അടക്കം 26 പുതിയ ബില്ലുകൾ അവതരിപ്പിക്കും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 11നാണ് മന്ത്രിസഭാ യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |