തിരുവനന്തപുരം: വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പ്രമുഖ വ്യവസായി എം.എ. യൂസഫലിക്ക് നാഷണൽ ഫൗണ്ടേഷന്റെ പേരിലുള്ള ദേശീയ പുരസ്കാര സമർപ്പണവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 4ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റും യു.ഡി.എഫ് കൺവീനറുമായ എം.എം. ഹസൻ, വർക്കിംഗ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ബി.എസ്. ബാലചന്ദ്രൻ, എം.എം. ഇക്ബാൽ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |