തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുദ്യോഗസ്ഥർക്ക് വർഷങ്ങളായി നൽകിവരുന്ന മെസ് സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു.യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതിലേക്കായി ഓരോ സീസണിലും ഒരു കോടിയോളം രൂപ അനുവദിച്ചിരുന്നു.ശബരിമല ഡ്യൂട്ടി ഒരു സേവനമായി കണ്ടാണ് ഇപ്രകാരം സൗജന്യ ഭക്ഷണം നൽകിയിരുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |