കട്ടപ്പന: ഇരട്ടയാർ ടണൽ ഭാഗത്ത് ഇറങ്ങവെ ടണലിൽ അകപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെയും മകൻ അമ്പാടി എന്ന് വിളിക്കുന്ന പതിമൂന്നുകാരൻ അതുലാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇരട്ടയാറ്റിലും അഞ്ചുരുളിയിലുമാണ് തെരച്ചിൽ നടക്കുന്നത്.
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇരട്ടയാർ ടണലിന് സമീപത്താണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത് . ഉപ്പുതറ വളകോട് സ്വദേശി രതീഷ് - സൗമ്യ ദമ്പതികളുടെ മകൻ അപ്പുവിനെയാണ് ഇനി കണ്ടെത്താനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |