ന്യൂഡൽഹി: വാളയാറിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന വി.എൻ പബ്ലിക് ആന്റ് എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ അപേക്ഷ പരിഗണിക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് ട്രസ്റ്റ് നൽകിയ ഹർജിയിലാണിത്. ഇതുസംബന്ധിച്ച് നേരത്തെ എൻ.എം.സിയുടെ നിലപാട് സുപ്രീം കോടതി തേടിയിരുന്നു. തുടർന്നാണ് കോളേജിന്റെ അപേക്ഷ പരിഗണിച്ച് സർക്കാർ തീരുമാനമെടുക്കണമെന്ന് മെഡിക്കൽ കമ്മിഷൻ ആവശ്യപ്പെട്ടത്. ഹർജി ജനവരിയിൽ വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |