കോഴിക്കോട് : തട്ടിപ്പു നടന്ന പശ്ചാത്തലത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകൾ എസ്.ബി.ഐയിലേക്ക് മാറ്റാൻ കോഴിക്കോട് കോർപ്പറേഷൻ ഒരുങ്ങുന്നു. തട്ടിപ്പു നടന്നതുൾപ്പെടെ ബാങ്കിലുള്ള 16 അക്കൗണ്ടുകളാണ് എസ്.ബി.ഐയിലേക്ക് മാറ്റാൻ കോർപ്പറേഷൻ ഒരുങ്ങുന്നത്. നിലവിൽ കോർപ്പറേഷന് 11 ബാങ്കുകളിലായി 44 അക്കൗണ്ടുകളാണുള്ളത്. പി.എൻ.ബിയിലെ മുൻ സീനിയർ മാനേജർ റിജിൽ നടത്തിയ തട്ടിപ്പിനെ തുടർന്ന് കോർപ്പറേഷന് ഏഴ് അക്കൗണ്ടുകളിൽ നിന്നായി 12.6 കോടി രൂപ നഷ്ടമായിരുന്നു. ഇത് രണ്ടു ഘട്ടമായി പി.എൻ.ബി തിരിച്ചുകൊടുത്തെങ്കിലും പലിശ ഇനിയും നൽകാനുണ്ട്.
പല ബാങ്കുകളിലായി കോർപ്പറേഷന്റെ വിവിധ പദ്ധതികളുടെ പണമുണ്ട്. അക്കൗണ്ടുകളുടെ എണ്ണം കുറച്ച് പരമാവധി തുക ഓൺ ഫണ്ടിലേക്ക് മാറ്റാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |