തിരുവനന്തപുരം: നിങ്ങൾ എന്നെ എന്നെങ്കിലും വെറുതെ വിട്ടിട്ടുണ്ടോയെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അവധി അവസാനിപ്പിച്ച് സി.പി.എം, എൽ.ഡി.എഫ് യോഗങ്ങളിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഇ.പി. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞല്ലോയെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞെങ്കിൽ അത് പാർട്ടി മറുപടിയാണെന്ന് ജയരാജൻ കൂട്ടിച്ചേർത്തു. അപ്പോൾ ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന ചോദ്യത്തിന് അത് നിങ്ങൾ തന്നെ കണ്ടെത്തൂവെന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |