തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ ഗാർഡ്സിന്റെ റിക്രൂട്ട്മെന്റ് 6 മുതൽ 10 വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുള്ള സംവിധാനമാണ് കുവൈറ്റ് നാഷണൽ ഗാർഡ്. വിവിധ സ്പെഷ്യാലിറ്റികളിലേക്കുള്ള ഡോക്ടർമാർ, പാരാമെഡിക്സ്, ബയോമെഡിക്കൽ എൻജിനിയർ, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫേഴ്സ്, ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, നഴ്സ് തുടങ്ങി 23ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ എന്നിവർക്ക് 45 വയസ്. മറ്റ് തസ്തികകൾക്ക് 35. റിട്ടയർമെന്റ് പ്രായം ഡോക്ടർമാർക്ക് 75 വയസും മറ്റ് തസ്തികകൾക്ക് 60. ജനറൽ പ്രാക്ടീഷണർ, ഇന്റേർണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജിസ്റ്റ് സർജറി, കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എൻ.ടി, ഡെർമ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റസ്പിറോളജിസ്റ്റ്, അലർജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒപ്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്സ്, എമർജൻസി മെഡിസിൻ, നെഫ്രോളജിസ്റ്റ്, ഇൻഫെക്ഷ്യസ് ഡിസീസസ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ ഒഴിവുകൾ. ഒഴിവുകൾ പുരുഷ ഉദ്യോഗാർഥികൾക്ക് മാത്രമായിരിക്കും. താത്പര്യമുള്ളവർക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ (www.norkaroots.org) നൽകിയിരിക്കുന്ന ലിങ്ക് മുഖേന 4 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്- 18004253939 (ഇന്ത്യയിൽ നിന്ന്). +91 8802012345 (വിദേശത്തു നിന്ന്, മിസ്സ്ഡ് കാൾ സർവീസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |