ശിവഗിരി : ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തിന് ഉയർത്തുന്ന ധർമ്മപതാക ഇന്ന് രാവിലെ 9.30ന് ശിവഗിരി മഹാസമാധിയിൽ നിന്നും പുറപ്പെടും. 8, 9 തീയതികളിൽ കോട്ടയത്താണ് സമ്മേളനം. ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നും സമിതി തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടിക്കയർ സ്വീകരിച്ച് രാവിലെ 8ന് ശിവഗിരിയിലേക്ക് തിരിക്കും. സമാധിയിലെ പ്രാർത്ഥനയ്ക്ക് ശേഷം കൊടിക്കയറും ധർമ്മപതാകയും സന്യാസി ശ്രേഷ്ഠരിൽ നിന്നും സ്വീകരിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി മാവേലിക്കരയിൽ നിന്നും എത്തിക്കുന്ന രഥത്തിലാണ് തുടർയാത്ര. നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാഗമ്പടം ക്ഷേത്രത്തിൽ യാത്ര സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |