തിരുവനന്തപുരം: നിയമസഭയുടെ അന്തസ് എല്ലാ അംഗങ്ങളും പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് സ്പീക്കറുടെ റൂളിംഗ്.
കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഉപക്ഷേപത്തിന് സ്പീക്കർ അനുമതി നൽകാതിരുന്നതിനെതിരെ പ്രതിപക്ഷനേതാവ് പുറത്ത് വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണെന്ന് കാട്ടി എ.എൻ. ഷംസീർ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. ഉപക്ഷേപ വിഷയത്തിൽ സ്പീക്കർ റൂളിംഗ് നൽകിയിട്ടും അതിനെതിരെ പ്രതികരിച്ചത് ചട്ടലംഘനമാണെന്നായിരുന്നു ഷംസീറിന്റെ വാദം. എന്നാൽ സ്പീക്കറെ പ്രതിപക്ഷനേതാവ് അവഹേളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനം സഭയുടെ അന്തസ് ഹനിക്കുന്നതാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |