കൊല്ലം :ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത്ത് എന്നിവരാണ് മരിച്ചത്.
അമിത വേഗതയിലെത്തിയ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കിൽ മൂന്ന്പേരും മറ്റൊരു ബൈക്കിൽ ഒരാളുമാണ് ഉണ്ടായിരുന്നത്. മൂന്നുപേരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കുകൾ അമിത വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |