
പാലക്കാട്: കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കിഴക്കേക്കര വീട്ടിൽ രഞ്ജു രാജനാണ് (28) പരിക്കേറ്റത്. പാലക്കാട് ജില്ലയിലെ കരിമ്പയിൽ കല്ലടിക്കോട് - തൊടിക്കോട് റോഡിലായിരുന്നു ഇന്നലെ രാത്രി 10:15-ഓടെ അപകടം ഉണ്ടായത്.
സുഹൃത്തിനൊപ്പം ബൈക്കിന്റെ പിൻസീറ്റിലിരുന്നാണ് രഞ്ജു യാത്ര ചെയ്തത്. പൊടുന്നനെ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രഞ്ജുവിന് ഗുരുതരമായി പരിക്കേറ്റു. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് രഞ്ജു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കരിമ്പ മേഖലയിൽ കാട്ടുപന്നി ശല്യം അതീവ ഗുരുതരമായി തുടരുകയാണ്. മുൻപ് ഇതേ സ്ഥലത്ത് ബവിൻ (38) എന്നയാളിന്റെ ബൈക്കിലും കാട്ടുപന്നി കുറുകെ ചാടി അപകടം നടന്നിരുന്നു. തലയ്ക്ക് പരിക്കേറ്റ ബവിൻ ഇപ്പോഴും ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |