SignIn
Kerala Kaumudi Online
Thursday, 19 February 2026 12.34 AM IST

കൊല്ലത്ത് എസ്എഫ്ഐ നേതാവ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

Increase Font Size Decrease Font Size Print Page
abhinand-

കൊല്ലം∙ എസ്എഫ്ഐ നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയല വിഷ്ണു ഭവനിൽ അഭിനന്ദ് (22) ആണ് മരിച്ചത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ കടയ്ക്കൽ ഏരിയാ വൈസ് പ്രസിഡന്റുമാണ്.

ഭക്ഷണം കഴിക്കാൻ സഹോദരൻ വിളിക്കാനെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. തട്ടിവിളിച്ചിട്ടും തുറന്നില്ല. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS: KOLLAM, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY