തിരുവനന്തപുരം: ഭോപ്പാലിൽ നടന്ന 66-ാം അഖിലേന്ത്യാ പൊലീസ് ഡ്യൂട്ടി മീറ്റിൽ കേരള പൊലീസിന് മികച്ച നേട്ടം. സയന്റിഫിക് എയ്ഡ് ടു ഇൻവെസ്റ്റിഗേഷൻ എന്ന വിഭാഗത്തിൽ നടത്തിയ ഫിംഗർ പ്രിന്റ് പ്രായോഗിക പരീക്ഷയിൽ സ്വർണമെഡലും ഫോറൻസിക് സയൻസ് എഴുത്തുപരീക്ഷയിൽ വെള്ളിമെഡലും നേടി. പാലക്കാട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ സബ് ഇൻസ്‌പെക്ടർ മനോജ്.കെ.ഗോപി,എറണാകുളം പിറവം സ്റ്റേഷൻ എസ്.എച്ച്.ഒ ഇന്ദ്രരാജ്.ഡി.എസ് എന്നിവർ യഥാക്രമം സ്വർണം,വെള്ളി മെഡലുകൾ നേടി. വീഡിയോഗ്രാറാഫിയിൽ സ്വർണ മെഡലോടെ ഒന്നാം സ്ഥാനവും നേടി. തിരുവനന്തപുരം റൂറൽ ജില്ലയിലെ ഫോട്ടോഗ്രാഫി യൂണിറ്റിലെ മധു.എസ്,സ്റ്റേറ്റ് ഫോട്ടോഗ്രാഫിക് ബ്യൂറോയിലെ രാജു.എ എന്നിവർ പകർത്തിയ ദൃശ്യങ്ങളാണ് അവാർഡ് നേടിയത്. ആന്റി സബോട്ടാഷ് വിഭാഗത്തിൽ വി.വി.ഐ.പി ചെക്ക് ആക്സസ് കൺട്രോളിൽ ടീം ഇവന്റിൽ മൂന്നാം സ്ഥാനവും നേടി. ഡ്യൂട്ടിമീറ്റിൽ വിജയിച്ച സംഘത്തെ പൊലീസ് മേധാവി അനിൽ കാന്ത് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |