തിരുവനന്തപുരം: പൊലീസ് സേനയുടെ കാര്യക്ഷമതയും പ്രവർത്തന മികവും ഉയർത്താനുള്ള നയമനുസരിച്ച് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 312 തസ്തികകൾ വിവിധ വിഭാഗങ്ങളിലായി സൃഷ്ടിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളെ സിറ്റി, റൂറൽ പൊലീസ് ജില്ലകളായി വിഭജിച്ചശേഷം ആ മേഖലകളിലെ ക്രമസമാധാന പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വ്യാപ്തി കണക്കിലെടുത്ത് റൂറൽ ജില്ലകൾക്കായി സ്‌പെഷ്യൽ ബ്രാഞ്ചിൽ പ്രത്യേക ഡിറ്റാച്ച്‌മെന്റ് യൂണിറ്റുകൾ രൂപീകരിക്കുകയും 3 ഡിവൈ എസ്.പി തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |