തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി നേതൃത്വം എല്ലാ ജില്ലകളിലും പര്യടനം നടത്തും. മണ്ഡലം, ബ്ളോക്ക് ഭാരവാഹികളുടെ യോഗം വിളിച്ച് സംഘടനാ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ചർച്ച ചെയ്യും. ഇന്നലെ ചേർന്ന ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.
നിലമ്പൂർ വിജയത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് താഴേത്തട്ടു മുതലുള്ള പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്താനും ധാരണയായി. അനവസരത്തിലും അനാവശ്യവുമായ വിവാദങ്ങൾ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാവരുതെന്ന നിർദ്ദേശവും ഉയർന്നു. പാർട്ടി നേതൃത്വത്തിന്റെ അനുവാദമില്ലാതെ , പാർട്ടിയിൽ ചർച്ച ചെയ്യാതെ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കുന്നത് പോലുള്ള നടപടികൾ കർശനമായി നിയന്ത്രിക്കണം. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. മേജർ, ക്യാപ്റ്റൻ പോലുള്ള വിവാദങ്ങൾ മേലിൽ ഉണ്ടാവാതിരിക്കാൻ നേതൃത്വം ജാഗ്രത കാട്ടണമെന്നും ചില നേതാക്കൾ പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |